Today: 04 Jun 2025 GMT   Tell Your Friend
Advertisements
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നുമെന്ന് പുതിയ ജര്‍മന്‍ വിദേശകാര്യമന്ത്രി വാഡെഫുള്‍
Photo #1 - Germany - Otta Nottathil - Indian_foreign_minister_S_Jaishankar_visited_berlin_may_23_2025
ബര്‍ലിന്‍ : ജര്‍മ്മനിയും ഇന്ത്യയും സാമ്പത്തിക, സൈനിക ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ ശ്രമിക്കുകയാണന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുബ്രപ്മണ്യം ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുള്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ മുമ്പെന്നത്തേക്കാളും വൈവിധ്യപൂര്‍ണ്ണവും വിശാലവുമാണ്. എല്ലാ തലങ്ങളിലും ഈ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സമ്പദ്വ്യവസ്ഥയും വ്യാപാരവും മുതല്‍ വിദഗ്ധ തൊഴില്‍ നിയമനവും സുരക്ഷാ നയവുംവരെ വിശദമായി ഇരുവരും ചര്‍ച്ച ചെയ്തതായി വാഡെഫുള്‍ പറഞ്ഞു. ജര്‍മ്മനിയുമായുള്ള ഇന്‍ഡ്യയുടെ അടുത്ത ബന്ധത്തെ വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ പ്രശംസിച്ചു, യൂറോപ്യന്‍ യൂണിയനുള്ളില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പങ്കാളിയാണിതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി ജയ്ശങ്കറിന്റെ ജര്‍മന്‍ സന്ദര്‍ശന വേളയില്‍ ബര്‍ലിനിലായിരുന്നു കൂടിക്കാഴ്ച.

ഇന്തോ~പസഫിക് മേഖലയില്‍ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്ന പൊതു ലക്ഷ്യത്തോടെ, സുരക്ഷാ നയ മേഖലയിലെ സഹകരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാവികസേനയും വ്യോമസേനയുമായി സംയുക്ത അഭ്യാസങ്ങളില്‍ ജര്‍മ്മന്‍ സേന പങ്കെടുക്കുന്ന ജര്‍മന്‍ മിലിട്ടറിയുടെ ഇന്തോ~പസഫിക് വിന്യാസത്തെ വാഡെഫുള്‍ എടുത്തുകാണിച്ചു. ഈ സഹകരണം തുടര്‍ന്നും വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 22 ന് ഇന്ത്യന്‍ ഭരണത്തിലുള്ള കശ്മീരിലെ സിവിലിയന്മാര്‍ക്കെതിരെ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെയും വാഡെഫുള്‍ അപലപിച്ചു. അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സൈനിക ഏറ്റുമുട്ടലുകളില്‍ അംഗീകരിച്ച വെടിനിര്‍ത്തലിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും ആണവ ശക്തികളാണ്.

അതേസമയം ഇന്ത്യ പാകിസ്ഥാനുമായി ഉഭയകക്ഷിപരമായി ഇടപെടുമെന്നും, ആണവ ഭീഷണിക്ക് വഴങ്ങില്ലന്നും ജര്‍മനി സന്ദര്‍ശിയ്ക്കുന്ന കേന്ദ്രവിദേശ കാര്യമന്ത്രി ബര്‍ലിനില്‍ ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുളിനൊപ്പം നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചു.ഇക്കാര്യത്തില്‍ ഒരു 'ആശയക്കുഴപ്പവും' ഉണ്ടാകരുതെന്നും കൂട്ടിച്ചേര്‍ത്തു.പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ സൈനിക പ്രതികരണത്തിന് ശേഷമാണ് മന്തിയുടെ പരാമര്‍ശങ്ങള്‍.
- dated 25 May 2025


Comments:
Keywords: Germany - Otta Nottathil - Indian_foreign_minister_S_Jaishankar_visited_berlin_may_23_2025 Germany - Otta Nottathil - Indian_foreign_minister_S_Jaishankar_visited_berlin_may_23_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മന്‍ ടൗണ്‍ സൗജന്യ താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_recruitment_tripple_win_7th_batch
ജര്‍മനിയിലേയ്ക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് നോര്‍ക്ക ~ ട്രിപ്പിള്‍ വിന്‍ ഏഴാം ഘട്ടം 250 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു Recent or Hot News
ജര്‍മ്മനിയിലേയ്ക്കുളള റിക്രൂട്ട്മെന്റ് ഈ വര്‍ഷം 1000 പിന്നിടും : പി. ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക തുടര്‍ന്നു വായിക്കുക
fire_marian_hospital_hamburg_3_dead_one_arrested
ഹാംബുര്‍ഗില്‍ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തില്‍ മൂന്ന് പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
kevalar_syro_malabar_community_cologne_2025
കൊളോണിലെ സീറോ മലബാര്‍ സമൂഹം കേവലാര്‍ തീര്‍ത്ഥാടനം നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ അത്ഭുത ജനനം 265 ഗ്രാം തൂക്കമുള്ള പെണ്‍കുട്ടി പിറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
dr_mathews_mar_polycarpos_designated_bishop_mavelikkara
ഡോ.മാത്യൂസ് മാര്‍ പോളികാര്‍പ്പോസ് പിതാവിന് പ്രാര്‍ത്ഥനാംശംസകള്‍ നേര്‍ന്നു
തുടര്‍ന്നു വായിക്കുക
merz_government_first_declarations_may_28_2025
ജര്‍മനിയിലെ മെര്‍സ് സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ ജനക്ഷേമം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us